പ്രിയമുള്ള കൂട്ടുകാരേ
മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് 75 വയസ്സു തികഞ്ഞിരിക്കുന്നു.
സമകാലിക മലയാള കവിതാലോകത്ത് അദ്ദേഹത്തിനു തുല്ല്യന്‍ ആരുണ്ട് ?
“വേര്പിരിയുവാന് മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍!-നമ്മളും
പിരിയുന്നു യാത്ര തുടരുന്നു
മായുന്ന സന്ധ്യകള്‍മടങ്ങിവരുമോ- പാടി
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു...” (പാഥേയം)
പ്രിയമുള്ള കവീ അങ്ങയുടെ യാത്ര സഹൃദയരുടെ മനോവീഥികളിലൂടെ അനുസ്യൂതം തുടരട്ടെ.... സര്വ്വേശ്വരന് ആയുസ്സും ആരോഗ്യവും നല്കട്ടെ....
വിപിന്‍ friendvipin@gmail.com
6 comments:
അദ്ദേഹത്തിന് ഞാനും ആശംസകള്‍ നേരുന്നു. :)
സ്വാഗതം വിപിന്‍ :)
കുഞ്ഞേടത്തിയുടെ തമ്പുരാനു
ദീര്‍ഘായുസ്സ് നേരുന്നു
സമ്മതിക്കില്ല,
എന്റെ പ്രിയപ്പെട്ട കവിക്കു,
ആരെയും ഭാവഗായകനാക്കുന്ന ആ മാസ്മരിക വരികളുടെ പെരുന്തച്ചനു 25 വയസിനു മുകളില്‍ വരാന്‍ ഞാന്‍ സമ്മതിക്കില്ല
:) ‘പാഥേയം‘ ഓര്‍മ്മിപ്പിച്ചതിനു നന്ദി.:)
അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. :)
‘പാഥേയം‘ കേട്ടിട്ടുണ്ട് ... വരികള്‍ കിട്ടിയതില്‍ സന്തോഷം. ഞാന്‍ ഇത് എന്റെ ബ്ലോഗില്‍ ഇട്ടോട്ടെ??
Post a Comment