കുറേ നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. ഒന്നിലും സ്ഥിരമായി മനസ്സുറച്ചില്ല. ചിലപ്പോള്‍ ഇങ്ങനെയാണ് പലതും മനസ്സില്‍ വന്നു പോകും, അല്ലെങ്കില്‍ മനസ്സു പല വിഷയങ്ങളിലൂടെയും ചുറ്റിത്തിരിയും. ഒന്നിലുമുറയ്ക്കാതെ... ഒരുതരം ആശയ ദാരിദ്ര്യം.
കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സില്‍ വന്നുപോയ ചിന്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. അധികവും മറന്നു, ചിലതൊക്കെ ഓര്‍മ്മിച്ചെടുത്തു.
ആദ്യം എഴുതണമെന്നു കരുതിയത് നടി ശ്രീവിദ്യയുടെ ജീവിതം മരണശേഷം ചിലര്‍ മാര്‍ക്കറ്റു ചെയ്തതിനെപ്പറ്റിയാണ്. സ്വകാര്യജീവിതം ഒട്ടുമുക്കാലും ശ്രീവിദ്യയ്ക്ക് ദുരിതമയമായിരുന്നു, കാഴ്ച്ചക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ചൂടുള്ള സംസാരവിഷയവും!
അവരുടെ മരണശേഷവും ആ ജീവിതം വിറ്റു കാശാക്കി. മനോരമയുടെ ആഴ്ച്ചപ്പതിപ്പിന്റെ പരസ്യം തന്നെ ശ്രീവിദ്യയുടെ ജീവിതത്തിലെ ദുരിതകഥകളുടെ പുനര്‍വായന ഈ ലക്കം എന്നതായിരുന്നു. ചിലതു ചീഞ്ഞാല്‍ ഇങ്ങനെയും വളമാക്കാമെന്ന് നമ്മുടെ മാധ്യമങ്ങള്‍ കാണിച്ചു തരുന്നു.
പിന്നെയും കുറേ വിഷയങ്ങളില്‍ മനസ്സ് അലഞ്ഞു തിരിഞ്ഞു.
കേരളത്തിലെ സ്കാനിങ്ങ് സെന്ററുകള്‍ നടത്തുന്ന പകല്ക്കൊള്ളയെപ്പറ്റിയും എഴുതണമെന്നു കരുതിയതാണ്. ഈയിടെ എന്റെ ഒരു ബന്ധുവിനെയും കൊണ്ട് നഗരത്തിലെ പ്രമുഖ സ്കാനിംഗ് സെന്ററില്‍ പോയി. സ്കാനിംഗ് സെന്ററിന്റെ പേരും വിലാസവും വഴിയുമൊക്കെ കൃത്യമായി ഡോക്ടര്‍ കുറിച്ചുതന്നിരുന്നു. MRIസ്കാനാണ് ചെയ്യേണ്ടത്. ബില്ലെഴുതിത്തന്നു- 6000രൂപ. അടച്ചു, സ്കാന്‍ ചെയ്തു. റിസള്ട്ടുകിട്ടാന് താമസം നേരിടുമെന്നതിനാല്‍ പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍. എതിര് വശത്തെ മതിലില്‍ ഒരു പോസ്റ്റര്‍, AIYF വക. IMA അംഗീകരിച്ച സ്കാനിംഗ് നിരക്കുകള്‍ എന്ന തലക്കെട്ടിനു താഴെ വിവിധ നിരക്കുകള്‍. MRI സ്കാനിന് 3000 രൂപയാണത്രെ അംഗീകൃത നിരക്ക്. അല്‍പ്പം മുമ്പ് ഞാന്‍ അടച്ചത്? 6000 രൂപ!. ഇതാണത്രേ ലാബ് മുതലാളിമാരുടെ ‘അംഗീകൃത’ നിരക്ക്. കുറിപ്പെഴുതുന്ന ഡോക്ടര്‍ക്കാണ് ഇതില്‍ ആയിരം രൂപ. എനിക്ക് കാശുണ്ടായിരുന്നതു കൊണ്ടു ഞാന്‍ അടച്ചു. പണമില്ലാത്ത ഒരു സാധാരണക്കാരന്റെ അവസ്ഥ ചിന്തിച്ചു നോക്കൂ. എന്തു ചിന്തിക്കാന്‍ അല്ലേ!? പാവപ്പെട്ടവന്റെ ജീവനെന്തു വില! പുല്ലു വില!!
5 comments:
ശരിയാണു സുഹൃത്തേ.
എല്ലാവരും കാണട്ടെ.
വളരെ ശരിയാണു സുഹൃത്തെ.ഒരു ഡോക്ടര്‍ കുറിച്ചു തരുന്ന മരുന്നു ആ ചുറ്റുവട്ടത്തുള്ള മരുന്നു കടകളീലല്ലാതെ ലഭിക്കുകയില്ല എന്നു കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ വ്യക്തമായി.ഡോക്ടറും മെഡിക്കല്‍ ഷാപ്പുകാരുമായുള്ള അവിശുദ്ധ ബന്ധം സുവ്യക്തമല്ലെ ?
എന്താണു സുഹൃത്തുക്കളേ
അരുവിക്കരക്കാരനെ മറന്നോ? ഒരു പുതിയ കാര്യം എഴുതിയിട്ട് ആരും മൈന്റു ചെയ്യുന്നില്ല?
ആരെങ്കിലുമൊക്കെ ഒന്നു കമന്റെന്നേ..
അരുവിക്കരക്കാരന് പറയുന്നതിനോട് നിങ്ങള്‍ വിയോജിക്കുന്നുവെങ്കില്‍ അതെങ്കിലും പറയൂ
അരുവിക്കരക്കാരന്.
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
Post a Comment